അങ്കമാലി: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മൗനം തുടരുന്നതിനിടെ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അങ്കമാലിയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ബന്ധുക്കളെ കണ്ടത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായത് മുതല്‍ സുരേഷ് ഗോപി ഈ വിഷയത്തില്‍ പ്രതികരിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല.
പല തവണ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മൗനം തുടര്‍ന്ന സുരേഷ് ഗോപിക്കെതിരെ സഭയിലുള്ള ആളുകള്‍ തന്നെ രംഗത്ത് വന്നിരുന്നു. പിന്നീട് സുരേഷ് ഗോപിയെ കാണാനില്ല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ ഇരിക്കുന്ന ഫോട്ടോ സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
ഇന്ന് രാവിലെ തൃശൂരിലെത്തിയ സുരേഷ് ഗോപിയില്‍ നിന്ന് പല വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും സമ്പൂര്‍ണ മൗനമായിരുന്നു മറുപടി. ഇതിനിടെയാണ് ബിജെപിയുടെ ജില്ലാ നേതൃത്വത്തെ പോലും അറിയിക്കാതെ അപ്രതീക്ഷിതമായി സുരേഷ് ഗോപി അങ്കമാലിയില്‍ എത്തുന്നത്. എല്ലാ വിഷയത്തിലും കൂടെ നില്‍ക്കാമെന്നും ബിജെപി നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞതായി സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.