തൃശൂര്‍: സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് വ്യാപകമായിരുന്നെന്ന എല്‍ഡിഎഫ്-യുഡിഎഫ് ആരോപണങ്ങള്‍ക്കിടെ, ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
'ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും'- ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇതൊന്നും കള്ള വോട്ടല്ലെന്നാണ് അദേഹത്തിന്റെ അഭിപ്രായം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശമില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലേക്ക് ആ സമയം ആലോചിക്കാമെന്നും അദേഹം അഭിപ്രായപ്പെട്ടു.
മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ടു ചെയ്യുക എന്നതാണ് കള്ളവോട്ട് എന്നു പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറയുന്നു.
തൃശൂരില്‍ 74,682 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 2019 ല്‍ 4.16 ലക്ഷം വോട്ട് നേടിയ കോണ്‍ഗ്രസിന് 2024 ല്‍ അത് 3.27 ലക്ഷമായി കുറഞ്ഞെന്നും ബാക്കി 90,000 വോട്ട് എവിടെപ്പോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.
ബിജെപിയെ തോല്‍പ്പിക്കാന്‍ പലയിടത്തും യുഡിഎഫും എല്‍ഡിഎഫും ഒന്നിക്കാറുണ്ടെന്നും അതില്‍ ധാര്‍മിക പ്രശ്നങ്ങളില്ലെങ്കില്‍ തങ്ങള്‍ക്കും ധാര്‍മികതയുടെ പ്രശ്നമില്ലെന്ന് അദേഹം പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.