മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് റഷ്യ, വിമാനത്താവളങ്ങള്‍ അടച്ചു

മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് റഷ്യ, വിമാനത്താവളങ്ങള്‍ അടച്ചു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയാണ് മോസ്‌കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. മോസ്‌കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോണ്‍ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ അറിയിച്ചു.

മൂന്ന് മണിക്കൂറിനിടെ റഷ്യന്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 32 ഡ്രോണുകള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലേത് ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ താല്‍കാലികമായി അടച്ചു. മോസ്‌കോയുടെ കിഴക്കും ഇഷെവ്സ്‌ക്, നിഷ്നി നോള്‍വ്ഗൊറോഡ്, സമര, പെന്‍സ, ടാംബോവ്, ഉലിയാനോവ്സ്‌ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ വൈകിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.