സമയ ലാഭവും സൗകര്യ പ്രദവും: ബോര്‍ഡിങ് പാസ് വാട്‌സാപ്പിലൂടെ നല്‍കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി സ്‌പൈസ് ജെറ്റ്

സമയ ലാഭവും സൗകര്യ പ്രദവും: ബോര്‍ഡിങ് പാസ് വാട്‌സാപ്പിലൂടെ നല്‍കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി സ്‌പൈസ് ജെറ്റ്

ന്യൂഡല്‍ഹി: വാട്‌സാപ്പിലൂടെ ബോര്‍ഡിങ് പാസ് നല്‍കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി സ്‌പൈസ് ജെറ്റ്. ഷില്ലോങ് വിമാനത്താവളത്തിലാണ് സ്‌പൈസ് ജെറ്റ് പേപ്പര്‍ രഹിത ബോര്‍ഡിങ് സൗകര്യം ആരംഭിച്ചത്. യാത്രക്കാരുടെ കാത്തിരിപ്പ് സമയം വലിയ തോതില്‍ കുറയ്ക്കാന്‍ ഈ പുതിയ സംവിധാനത്തിന് സാധിക്കും.

പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുക, സമയം ലാഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ സംരംഭം. ചെക്ക്-ഇന്‍ സമയത്ത് യാത്രക്കാര്‍ക്ക് അവരുടെ ബോര്‍ഡിങ് പാസുകള്‍ വാട്‌സാപ്പില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. മറ്റ് ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ സ്‌പൈസ്‌ജെറ്റിന് പദ്ധതിയുണ്ട്.

ഈ പുതിയ സംവിധാനത്തിലൂടെ എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ ചെക്ക് ഇന്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇനി അവരുടെ ബോര്‍ഡിങ് പാസുകള്‍ വാട്‌സാപ്പില്‍ ലഭിക്കും. ഇതൊരു വലിയ തുടക്കമാണെന്നും മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2025 ജൂണില്‍ മാത്രം ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഒമ്പത് ദശലക്ഷത്തിലധികം ബോര്‍ഡിങ് പാസുകള്‍ അച്ചടിച്ചിട്ടുണ്ട്. ഇത് ഏകദേശം ആറ് ടണ്‍ കാര്‍ബണ്‍ പുറന്തള്ളലിന് കാരണമായതായി സ്‌പൈസ്‌ജെറ്റ് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് സ്‌പൈസ് ജെറ്റ് തദ്ദേശീയമായി ഒരു പരിഹാരം വികസിപ്പിച്ചത്. വെബ് ഡിപ്പാര്‍ച്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നാണ് ഈ പുതിയ സംവിധാനത്തിന് പേര്.

വിമാനത്താവളത്തിലെ ജീവനക്കാര്‍ വഴിയോ ഇമെയില്‍ വഴിയോ ബോര്‍ഡിങ് പാസുകള്‍ നല്‍കാന്‍ വെബ് ഡിപ്പാര്‍ച്ചര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലൂടെ കഴിയും. എസ്എംഎസ് വഴി ലഗേജ് ടാഗുകള്‍ അയക്കാനും ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.