സീറോ മലബാര്‍ സഭാ ലെയ്‌സണ്‍ ഓഫീസറായി മോണ്‍. ജോണ്‍ തെക്കേക്കര നിയമിതനായി

സീറോ മലബാര്‍ സഭാ ലെയ്‌സണ്‍ ഓഫീസറായി മോണ്‍. ജോണ്‍ തെക്കേക്കര നിയമിതനായി

കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സഭാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ലെയ്‌സണ്‍ ഓഫീസറായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂര്‍ദ് ഫൊറോനാ പള്ളി വികാരിയുമായ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര നിയമിതനായി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് നിയമനപത്രം നല്‍കിയത്.

ചങ്ങനാശേരി ഇത്തിത്താനം തെക്കേക്കര വര്‍ഗീസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1970 ല്‍ ജനിച്ച മോണ്‍. ജോണ്‍ തെക്കേക്കര 1997 ല്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിന്നും പൗരോഹിത്വം സ്വീകരിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയ അദേഹം ബാംഗളൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ചുമതല നിര്‍വഹിച്ചിട്ടുണ്ട്.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.