മെൽബൺ: ഇറാനുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം നടന്ന രണ്ട് ജൂത വിരുദ്ധ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് ഓസ്ട്രേലിയയുടെ നടപടി.
ക
ഴിഞ്ഞ വർഷം ഒക്ടോബറിൽ സിഡ്നിയിലെ ലൂയിസ് കോണ്ടിനന്റൽ കിച്ചണു നേരെയും ഡിസംബറിൽ മെൽബണിലെ ഇസ്രയേൽ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) കണ്ടെത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച ഓസ്ട്രേലിയ ഇറാന്റെ അംബാസഡർ അഹ്മദ് സാദേഘിനോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു. ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ഒരു രാജ്യത്തിന്‍റെ അംബാസഡറെ പുറത്താക്കുന്നതെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു.
പുറത്താക്കപ്പെട്ട അംബാസഡർ അഹ്മദ് സാദേഘിന് അക്രമ സംഭവങ്ങളുമായി നേരിട്ട് ബന്ധമൊന്നുമുള്ളതായി കണ്ടെത്തിയിട്ടില്ല. ഇറാനുമായി ചില നയതന്ത്ര ബന്ധങ്ങൾ തുടരുമെങ്കിലും ഓസ്ട്രേലിയയിലെ എംബസി പ്രവർത്തനം സുരക്ഷ കണക്കിലെടുത്ത് അവസാനിപ്പിച്ചതായും വോങ് പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയയുടെ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഓസ്‌ട്രേലിയ നടത്തിയ വിമർശനങ്ങൾക്ക് ഒരു നഷ്ടപരിഹാരം ചെയ്യുന്നതു പോലെയാണ് ഈ നടപടി കാണപ്പെടുന്നതെന്നും ഇറാൻ പ്രസ്താവിച്ചു. ഓസ്ട്രേലിയൻ പൗരർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ളവർ രാജ്യം വിടണമെന്നും അവർ ആവശ്യപ്പെട്ടു. ഇറാനിലെ നയതന്ത്ര പ്രതിനിധികളെ ഓസ്ട്രേലിയ പിൻവലിച്ചിട്ടുമുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.