കോട്ടയം: കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് സ്വദേശി ഷാജി ഐപ്പ് അന്തരിച്ചു. ഓഗസ്‌റ്റ് 22നുണ്ടായ വാഹന അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. റിട്ട. ഗവണ്മെന്റ് പ്രസ് ഉദ്യോഗസ്ഥനാണ്.
അമ്മ മനസ്, ഡെയിഞ്ചർ ഡിസ്‌കവറി, ഇടനാഴി, കാട് ഒരു വിസ്‌മയം, ഔദ്യോഗിക ഭാഷാ നിഘണ്ടു, നന്മകൾക്ക് ഒരു കാലം, മണ്ണിനുണ്ടൊരു മനസ് എന്നിവയാണ് ഷാജി വേങ്കടത്തിൻ്റെ പ്രധാന കൃതികൾ. കുഞ്ഞുണ്ണി മാഷ് ബാല സാഹിത്യ അവാർഡ്, ചിക്കാഗോ പ്രവാസി മലയാളി സംഘടനയുടെ ബ്രില്ല്യന്റ് അവാർഡ്, ഡിസി കിഴക്കേമുറി ചെറുകഥാ പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങൾ, ലളിത ഗാനങ്ങൾ എന്നിവ അദേഹത്തിന്റേതായി ആകാശവാണി പ്രക്ഷേപണം ചെയ്‌തിരുന്നു.
ഭാര്യ: സാറാമ്മ ജോർജ്. മക്കൾ: അനിത മേരി ഐപ്പ് (സീന്യൂസ് ലൈവ് മുൻ എഡിറ്റർ), ബിനിത സൂസൻ ഐപ്പ് (സ്റ്റാഫ് നഴ്‌സ് പാലക്കാട്). മരുമക്കൾ: ജോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്), ബബിൻ തോമസ് (സ്‌റ്റാഫ് നഴ്‌സ്, മുത്തൂറ്റ് സ്‌നേഹാശ്രയ). സംസ്ക്കാരം പിന്നീട് കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.