ഒമ്പത് മാസത്തിന് ശേഷം കാനഡയില്‍ സ്ഥാനപതിയെ നിയമിച്ച് ഇന്ത്യ; ദിനേഷ് കെ പട്‌നായിക് ഉടന്‍ ചുമതലയേല്‍ക്കും

ഒമ്പത് മാസത്തിന് ശേഷം കാനഡയില്‍ സ്ഥാനപതിയെ നിയമിച്ച് ഇന്ത്യ; ദിനേഷ് കെ പട്‌നായിക് ഉടന്‍ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്‌പെയിനിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കും.

ഒമ്പത് മാസങ്ങള്‍ ശേഷമാണ് കാനഡയില്‍ ഇന്ത്യ ഇപ്പോള്‍ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെത്തുടര്‍ന്ന് 2023 സെപ്തറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടര്‍ന്ന് 2024 ഒക്ടോബറില്‍ കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.