ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം

ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം

ടെൽഅവീവ് : ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബന്ദികളിൽ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ​ഗാസ മുനമ്പിൽ നടത്തിയ സൈനിക നടപടിയിലാണ് മൃതദേ​ഹങ്ങൾ കണ്ടെത്തിയത്. ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇദാൻ ഷിറ്റിവിയാണ് മരിച്ചത്. ‌‌

കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം കൂടി സൈനികർ കണ്ടെടുത്തിരുന്നു. ഇതിനൊപ്പമാണ് ഇദാന്റെ മൃതദേഹമുണ്ടായിരുന്നത്. ശരീരാവശിഷ്ടങ്ങൾ മാത്രമാണ് സ്ഥലത്ത് കിടന്നിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇദാന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഹമാസ് തട്ടിക്കൊണ്ടുപോയി അവശേഷിക്കുന്ന 48 ബന്ദികളിൽ 20 പേർ മാത്രമേ ജീവനോടെയുള്ളൂവെന്നാണ് നി​ഗമനം. 2023 ഒക്ടോബർ ഏഴിനാണ് ഇദാൻ ഉൾപ്പെടെ 251 പേരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. നോവ സം​ഗീതോത്സവം നടക്കുമ്പോഴായിരുന്നു ഹമാസ് ഭീകരാക്രമണം നടന്നത്. 1,200 പേരാണ് അന്ന് കൊല്ലപ്പെട്ടത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.