വാഷിംഗ്ടൺ: യേശുവിന്റെ ജീവിതം 2ഡി ആനിമേഷൻ രൂപത്തിൽ വെള്ളിത്തിരയിലെത്തുന്നു. 'ലൈറ്റ് ഓഫ് ദ വേൾഡ്' എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രം യേശുവിന്റെ ജീവിതത്തെ ശിഷ്യൻ യോഹന്നാന്റെ കണ്ണുകളിലൂടെയാണ് അവതരിപ്പിക്കുന്നത്.
ഡിസ്‌നിയിലെ പ്രശസ്ത അനിമേറ്റർ ടോം ബാങ്ക്രോഫ്റ്റും (Mulan, Lion King, Aladdin തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചവർ) ജോൺ ജെ. ഷാഫറും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ടോമിന്റെ സഹോദരൻ ടോണി ബാങ്ക്രോഫ്റ്റ് അനിമേഷൻ ഡയറക്ടറായും സ്റ്റോറി വിഭാഗത്തിന്റെ സഹനേതാവായും പ്രവർത്തിക്കുന്നു.
ഏകദേശം 20 മില്യൺ യുഎസ് ഡോളർ ചിലവിൽ ഒരുക്കുന്ന ഈ ചിത്രം "കുട്ടികളുടെ കഥാപുസ്തകം ജീവതമാകുന്നതുപോലെ" തോന്നിക്കുന്ന കലാരൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. പശ്ചാത്തലങ്ങൾക്ക് പ്രത്യേക പെയിന്റിംഗ് ശൈലിയാണ് നൽകിയിരിക്കുന്നത്.
യേശുവിന് ഇയാൻ ഹാൻലിനും വി. യോഹന്നാന് ബെഞ്ചമിൻ ജേക്കബ്സണുമാണ് ശബ്ദം നൽകിയിരിക്കുന്നത്. ചിത്രം ലോകത്തിന്റെ വിവിദ ഭാഗങ്ങളിൽ സെപ്റ്റംബറിൽ റിലീസ് ചെയ്യും
റിലീസ് തിയതി
സെപ്റ്റംബർ അഞ്ച് - അമേരിക്ക & കാനഡ
സെപ്റ്റംബർ നാല് – ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, പാപ്പുവ ന്യൂഗിനി, സാമോവ
സെപ്റ്റംബർ 11 – പ്യൂർട്ടോ റിക്കോ
സെപ്റ്റംബർ 18 – ബൊളീവിയ
സെപ്റ്റംബർ 24 – ഫിലിപ്പൈൻസ്
ഡിസംബർ നാല് – ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.