ന്യൂഡല്‍ഹി: റഷ്യന്‍ വ്യാപാര ബന്ധത്തെ ചൊല്ലി അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും റഷ്യയില്‍ നിന്ന് കൂടുതല്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള നീക്കം ഊര്‍ജിതമാക്കി ഇന്ത്യ.
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ചര്‍ച്ചകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. എന്നാല്‍ എത്ര യൂണിറ്റുകളാണ് വാങ്ങുന്നത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.
റഷ്യന്‍ നിര്‍മിത എസ് 400 വ്യോമ പ്രതിരോധ സംവിധാനം നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇവ ചൈനയുടെയും പാകിസ്ഥാന്റെയും ആക്രമണങ്ങളെ നേരിടുന്നതിന് വിന്യസിച്ചിരിക്കുകയാണ്. രണ്ടെണ്ണമാണ് ചൈനീസ് അതിര്‍ത്തിയോടെ ചേര്‍ന്ന് വിന്യസിച്ചിട്ടുള്ളത്. ഒരെണ്ണം പാക് അതിര്‍ത്തിക്കടുത്തായി വിന്യസിച്ചിട്ടുണ്ട്.
2018 ല്‍ അഞ്ച് എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാണ് ഇന്ത്യ റഷ്യയുമായി കരാറില്‍ ഏര്‍പ്പെട്ടത്. 48,426 കോടിയുടെ ഇടപാടായിരുന്നു ഇത്. ഇതുപ്രകാരം ഇനി രണ്ട് യൂണിറ്റുകള്‍ കൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. ഉക്രെയ്ന്‍ യുദ്ധം മൂലമാണ് വൈകിയത്.
അടുത്ത വര്‍ഷത്തോടെ ഇത് ലഭ്യമായേക്കും. എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് ലോകം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്തായിരുന്നു. മുന്നൂറ് കിലോ മീറ്റര്‍ ദൂരത്തു നിന്നാണ് പാകിസ്ഥാന്റെ വിമാനം ഇന്ത്യന്‍ സൈന്യം വെടി വച്ചിട്ടത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.