എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരും വളര്‍ത്ത് നായയും മരിച്ചു; ഒരാള്‍ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടു

എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരും വളര്‍ത്ത് നായയും മരിച്ചു; ഒരാള്‍ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടു

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ എയര്‍ കണ്ടിഷണറിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരും വളര്‍ത്ത് നായയും മരിച്ചു. സച്ചിന്‍ കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍ (48), മകള്‍ സുജന്‍ കപൂര്‍ (13) എന്നിവരാണ് മരിച്ചത്. ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ട ഇവരുടെ മകന്‍ ആര്യന്‍ കപൂര്‍ (24) അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

ഫരീദാബാദില്‍ ഗ്രീന്‍ ഫീല്‍ഡ് കോളനിയിലെ നാല് നിലക്കെട്ടിടത്തിലെ രണ്ടാമത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സച്ചിന്റെ കുടുംബം. തിങ്കളാഴ്ച പുലര്‍ച്ചെ 3:30 ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് കംപ്രസര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ പുക നിറഞ്ഞതോടെയാണ് സച്ചിനും ഭാര്യയും മകളും ഉണര്‍ന്നത്. ഇവര്‍ വളര്‍ത്തുനായയ്‌ക്കൊപ്പം ടെറസിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിരുന്നതിനാല്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് പുക ശ്വസിച്ച് ഇവര്‍ കുഴഞ്ഞുവീണു. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന ആര്യന്‍ ജനാലയിലൂടെ പുറത്തേക്ക് ചാടി. ആര്യന്റെ കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പൊലീസും അഗ്‌നിരക്ഷാസേനയും എത്തി തീയണച്ച് മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.