വിസ അപേക്ഷകര്‍ സ്വന്തം രാജ്യത്ത് നിന്ന് തന്നെ അപേക്ഷിക്കണം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.എസ് വിസ ലഭിക്കുന്നത് ഇനി കൂടുതല്‍ ബുദ്ധിമുട്ടാകും

വിസ അപേക്ഷകര്‍ സ്വന്തം രാജ്യത്ത് നിന്ന് തന്നെ അപേക്ഷിക്കണം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.എസ് വിസ ലഭിക്കുന്നത് ഇനി കൂടുതല്‍ ബുദ്ധിമുട്ടാകും

വാഷിങ്ടണ്‍: ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.എസ് വിസ ലഭിക്കുന്നത് ഇനി കൂടുതല്‍ ബുദ്ധിമുട്ടാകും. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ നയം അനുസരിച്ച്, ഇനി മുതല്‍ എല്ലാ നോണ്‍-ഇമിഗ്രന്റ് വിസ അപേക്ഷകരും അവരുടെ സ്വന്തം രാജ്യത്തോ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാവൂ.

ഇന്ത്യന്‍ പൗരന്മാര്‍ ഇതുവരെ സിംഗപ്പൂര്‍, ജര്‍മ്മനി, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ബി1 (ബിസിനസ്), ബി2 (ടൂറിസം) വിസകള്‍ക്ക് എളുപ്പത്തില്‍ അപ്പോയിന്റ്മെന്റ് നേടാറുണ്ടായിരുന്നു. പുതിയ നിയമം ഈ രീതിക്ക് തടസമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിലവില്‍ വിസ അപ്പോയിന്റ്മെന്റ് ലഭിക്കാന്‍ 3.5 മാസം മുതല്‍ ഒന്‍പത് മാസം വരെയാണ് കാത്തിരിപ്പ് സമയം. ഈ പുതിയ നയം കാരണം ഇന്ത്യയിലെ വിസ ലഭിക്കാനുള്ള കാലതാമസം ഇനിയും വര്‍ധിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൂടാതെ സെപ്റ്റംബര്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ഇന്‍-പേഴ്‌സണ്‍ ഇന്റര്‍വ്യൂ നിര്‍ബന്ധമാക്കിയ മറ്റൊരു നയവും ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തല്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.