വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍: മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍

വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍: മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍

കല്‍പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയോട് മൂന്നാഴ്ച കൂടി സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം.

വിഷയത്തില്‍ ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും അതിനാല്‍ മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

കേരള ബാങ്ക് ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളിയെന്ന് കോടതി ഓര്‍മിപ്പിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും. മഴക്കെടുതി മൂലം നാശനഷ്ടങ്ങളുണ്ടായ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് വര്‍ഷം ഒന്നായിട്ടും സഹായമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈ 30 നായിരുന്നു മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളെ പാടെ തുടച്ച് നീക്കിയ ഉരുള്‍ പൊട്ടലുണ്ടായത്. ഒറ്റ രാത്രികൊണ്ട് 298 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെടുകയും ചെയ്തു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.