ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും രണ്ട് മാസത്തിനകം തീര്‍പ്പാക്കണം: സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി

ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും രണ്ട് മാസത്തിനകം തീര്‍പ്പാക്കണം: സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യപേക്ഷകളും രണ്ട് മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും ജില്ലാ, വിചാരണ കോടതികള്‍ക്കുമാണ് സുപ്രധാന നിര്‍ദേശം നല്‍കിയത്.

വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുന്ന അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കാന്‍ പാടില്ല. അതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തീരുമാനമെടുക്കണം, പരമാവധി രണ്ട് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം എന്നാണ് ഉത്തരവ്.

ദീര്‍ഘമായ കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. ജാമ്യാപേക്ഷ നല്‍കിയവര്‍ അനിശ്ചിതത്വത്തിന്റെ നിഴലിലാകരുത്. കാലതാമസം ക്രിമിനല്‍ നടപടിക്രമ നിയമത്തിന്റെ ലക്ഷ്യത്തെ നിരാശപ്പെടുത്തും, ജാമ്യാപേക്ഷകള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.