മാമോദിസാ ചടങ്ങിനിടെ ഭീകരാക്രമണം; നൈജറില്‍ 22 പേര്‍ കൊല്ലപ്പെട്ടു

മാമോദിസാ ചടങ്ങിനിടെ ഭീകരാക്രമണം; നൈജറില്‍ 22 പേര്‍ കൊല്ലപ്പെട്ടു

നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലുണ്ടായ ഭീരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. തകൗബട്ട് ഗ്രാമത്തിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് നേരെയാണ് ആദ്യം ഭീകരാക്രമണം ഉണ്ടായത്.

മോട്ടോർ സൈക്കിളുകളിലെത്തിയ തോക്കുധാരികൾ 15 ഗ്രാമീണരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രദേശവാസി പറഞ്ഞു. പിന്നീട് അക്രമികൾ തക്കൗബട്ടിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പോയി. അവിടെ അവർ മറ്റ് ഏഴ് പേരെ കൊലപ്പെടുത്തിയെന്നും അദേഹം കൂട്ടിച്ചേർത്തു.

അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും (ഐഎസ്) ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകൾ സജീവമായ ബുർക്കിന ഫാസോയ്ക്കും മാലിക്കും സമീപമുള്ള തില്ലബെറി മേഖലയിലാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2023 ൽ നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. പിന്നാലെ നൈജറിലെ സുരക്ഷാ പ്രതിസന്ധി കൂടുതൽ വഷളായിരുന്നു. കഴിഞ്ഞ മാസം മാത്രം നൂറിലധികം സാധാരണ മനുഷ്യരാണ് നൈജറിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമെ നൈജറിലെ സായുധ സംഘങ്ങൾ വിദേശികളെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുന്നതും വർധിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.