തൃശൂർ: ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്‌കാര ശുശ്രൂഷയുടെ ഒന്നാംഘട്ടം നാളെ (ഞായർ) രാവിലെ 11.30 ന് തൃശൂർ അതിരൂപത മന്ദിരത്തിൽ ആരംഭിക്കും. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നൽകും.
12.15 മുതല്‍ പുത്തന്‍പള്ളി ബസിലിക്കയില്‍ പൊതുദര്‍ശനം നടത്തും. 3.30 ന് സ്വരാജ് റൗണ്ട് ചുറ്റി വിലാപ യാത്രയായി ലൂര്‍ദ് പള്ളിയിലേക്ക് കൊണ്ടുപോകും. അഞ്ച് മണി മുതല്‍ ലൂര്‍ദ് പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.
വൈകുന്നേരം അഞ്ചിനു കത്തീഡ്രലിൽ മാർ ആൻഡ്രൂസ് താഴത്തിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണുക്കാടൻ സന്ദേശം നൽകും. അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർ സഹകാർമികരാകും.
തിങ്കളാഴ്ച 9.30 ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടം തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍. ഒന്നിന് ഭൗതികശരീരം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. 4.30 മുതല്‍ കോട്ടുളിയിലെ ക്രിസ്തുദാസി സന്ന്യാസിനി സമൂഹ ജനറലേറ്റില്‍ പൊതുദര്‍ശനം. ആറോടെ സംസ്‌കാര ശുശ്രൂഷയുടെ സമാപന കര്‍മങ്ങള്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.