സംസ്ഥാനത്ത് ഏഴ് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകള്‍ കൂടി

സംസ്ഥാനത്ത് ഏഴ് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 600 എംബിബിഎസ് സീറ്റുകള്‍ കൂടി. ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ അനുവദിച്ചത്. 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകളും 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമാണ് കൂടിയത്.

വയനാട്ടിലെയും കാസര്‍കോട്ടെയും പുതിയ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റുകള്‍ വീതം ഉണ്ടാകും. ഏഴ് സ്വാശ്രയ കോളജുകളില്‍ 500 സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 5150 ആകും. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്.

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, മലബാര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, അല്‍ അസര്‍ മെഡിക്കല്‍ കോളജ്, എസ്‌യുടി, പി.കെ ദാസ് മെഡിക്കല്‍ കോളജ്, കേരള മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സീറ്റുകളാണ് വര്‍ധിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.