രാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി: ബിജെപി നേതാവിനെതിരെ കേസ്; ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി: ബിജെപി നേതാവിനെതിരെ കേസ്; ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

തൃശൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ പൊലീസ് കേസെടുത്തു.

കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയില്‍ പെരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്.

രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചര്‍ച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ബിജെപി യുവ നേതാവ് ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ബിജെപിക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനമായി കോണ്‍ഗ്രസ് രംഗത്തെത്തി.

പ്രിന്റു മഹാദേവിനെതിരെ നടപടിയാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ അമിത് ഷാക്ക് കത്തയച്ചു. പ്രത്യയശാസ്ത്ര യുദ്ധത്തില്‍ പരാജയപ്പെടുന്നുവെന്ന് തോന്നിയപ്പോഴാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വിമര്‍ശിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായുള്ള ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഗൂഢാലോചനയുണ്ടെന്നും അദേഹം ആരോപിച്ചു.

പ്രിന്റു മഹാദേവ് പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പങ്കെടുക്കരുതെന്ന് കെപിസിസി മാധ്യമ വിഭാഗം നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പ്രിന്റു മഹാദേവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രിമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.