ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സമന്‍സിനെ തുടര്‍ന്ന് വിവേക് കിരണ്‍ ഹാജരായോ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നി വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ് എംഎല്‍എ.
മുഖ്യമന്ത്രിയുടെ രണ്ട് മക്കളും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ച കാര്യം എന്തിന് മറച്ചുവെച്ചുവെന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു. മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്രമന്ത്രി അമിത് ഷായെയും ഡല്‍ഹിയില്‍ സന്ദര്‍ശിച്ച വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്ന് പരസ്യമായിരിക്കുകയാണ്. ഈ വിഷയങ്ങളില്‍ ഇഡി തങ്ങളുടെ നിലപാട് ഉടന്‍ വ്യക്തമാക്കണം. വിവേക് സമന്‍സ് ലംഘിച്ചോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിലവില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. കേസില്‍ ഇഡി എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയ ശേഷം തുടര്‍ സമരങ്ങളും നിയമ നടപടികളും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയിലെ സ്വര്‍ണ മോഷണത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പങ്ക് വ്യക്തമാണ്. ഇതില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദ്ദിച്ചത്. ഷാഫിയെ മര്‍ദ്ദിച്ച് വിഷയം മാറ്റാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ജനം ഇത് തിരിച്ചറിയുന്നുണ്ട്. ഷാഫി സിപിഎമ്മിന് ഒരു തലവേദനയാണ്. അതുകൊണ്ടാണ് തുടര്‍ച്ചയായ ആക്രമണമുണ്ടാകുന്നത്. ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.