ജൂബിലി കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.
ഷിക്കാഗോ: അമേരിക്കയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെ 25ാം വാര്‍ഷികവും പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലി സമാപനവും 2026 ജൂലൈ ഒമ്പത് മുതല്‍ 12 വരെ ഷിക്കാഗോയിലെ മക്കോര്‍മിക് പ്ലെയ്സില്‍ നടക്കും.
ഇതോടനുബന്ധിച്ച് ആറായിരം പേരോളം പങ്കെടുക്കുന്ന ജൂബിലി കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഫാ. തോമസ് കടുകപ്പിള്ളില്‍ അറിയിച്ചു.
2001 മാര്‍ച്ച് 13 നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക രൂപത ഷിക്കാഗോയില്‍ സ്ഥാപിച്ചത്. ആദ്യ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിത്ത് നിയമിതനാവുകയും ചെയ്തു. രൂപതയ്ക്ക് കീഴില്‍ ഇപ്പോള്‍ അമ്പത്തിരണ്ട് ഇടവകകളും മുപ്പത്തിമൂന്ന് മിഷനുകളുമുണ്ട്.
മുതിര്‍ന്നവര്‍, യുവജനങ്ങള്‍, ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് കണ്‍വെന്‍ഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഫാദര്‍ ജോണ്‍ മേലേപ്പുറം, ഫാദര്‍ തോമസ് മുളവനാല്‍ എന്നിവര്‍ ജൂബിലി ജനറല്‍ കണ്‍വീനര്‍മാരായി രൂപത തലത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
കണ്‍വെന്‍ഷന്റെ മുഖ്യ കണ്‍വീനര്‍ ഫാദര്‍ തോമസ് കടുകപ്പിള്ളിലും, ഫാദര്‍ ജോയല്‍ പയസ്, ഫാദര്‍ യൂജിന്‍ ജോസഫ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ഫാദര്‍ മെല്‍വിന്‍ പോള്‍ ആണ് കണ്‍വെന്‍ഷന്റെ യൂത്ത് കണ്‍വീനര്‍.
ജോസഫ് ചാമക്കാല (ജൂബിലി ചെയര്‍മാന്‍), ആന്‍ഡ്രൂ പി. തോമസ് (ഫിനാന്‍സ് ), ജോണി വടക്കുംചേരി (ഫെസിലിറ്റി), കണ്‍വെന്‍ഷന്‍ സെക്രട്ടറി ബീന വള്ളിക്കളം, ബിജി സി. മാണി (പ്രോഗ്രാം), സജി വര്‍ഗീസ് (പബ്ലിക് റിലേഷന്‍സ് ) എന്നിവര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി അംഗങ്ങള്‍ കണ്‍വെന്‍ഷന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ നടത്തി വരുന്നു.
രജിസ്‌ട്രേഷന്‍ ലിങ്ക് :
httsp://register.syroconvention.org/syro-convention-2026
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.