പാലക്കാട്: പാലക്കാട് ജില്ലയിലെ കല്ലടിക്കോട് അയല്‍വാസികളായ രണ്ടു യുവാക്കളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നേക്കര്‍ മരുതംകാട് പരേതയായ തങ്കയുടെ മകന്‍ ബിനു(42), ബിനുവിന്റെ അയല്‍വാസി കളപ്പുരയ്ക്കല്‍ ഷൈലയുടെ മകന്‍ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചാതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
മരുതംകോട് സര്‍ക്കാര്‍ സ്‌കൂളീന് സമീപത്തെ റോഡിലാണ് ചോരയില്‍ കുളിച്ച നിലയില്‍ ബിനുവിന്റെ മൃതദേഹം കണ്ടത്തെിയത്. സമീപത്തു നിന്ന് ചോര പടര്‍ന്ന നാടന്‍ തോക്കും കണ്ടെത്തി. സുഹൃത്തായ നിതിനെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കല്ലടിക്കോട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടെ പൊതുവെ കുറവാണ്. ഹോട്ടല്‍ തൊഴിലാളിയാണ് നിതിന്റെ അമ്മ ഷൈല. ബിനു ടാപ്പിങ് തൊഴിലാളിയാണ്. ഇരുവരും തമ്മില്‍ ചില ലഹരി ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.