കോഴിക്കോട്: ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക്. ഞായറാഴ്ച കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പോര്‍ബന്തര്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്.
ട്രെയിന്‍ ഇറങ്ങി ട്രാക്കിന്റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. ആദിത്യന്റെ മുഖത്ത് മുറിവേല്‍ക്കുകയും പല്ലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.