ദേശീയ പാതയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടു; ഡയാലിസിസിന് പോയ യുവാവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു

ദേശീയ പാതയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടു; ഡയാലിസിസിന് പോയ യുവാവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു

അരൂര്‍: ഡയാലിസിസിന് കാറില്‍ ഒറ്റയ്ക്ക് പോയ യുവാവ് ഗതാഗതക്കുരുക്കില്‍പ്പെട്ട് മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത്. അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ കുരുക്കില്‍പ്പെട്ട് അവശനായ ഇദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുറച്ച് വര്‍ഷങ്ങളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ദിലീപ്. ആഴ്ചയില്‍ രണ്ട് തവണ എറണാകുളത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ബുധനാഴ്ച രാവിലെ 11 ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ അരൂര്‍ അമ്പലം ജങ്ഷന് സമീപമാണ് സംഭവം.

അരൂരില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യാ സഹോദരന്‍ ഡിജു വി.ആര്‍ ആശുപത്രിയില്‍ കൂട്ടുപോകാനായി കാത്ത് നിന്നിരുന്നു. പലവട്ടം ഫോണ്‍ ചെയ്തിട്ടും എടുക്കാതെ വന്നപ്പോള്‍ ഇദേഹം അന്വേഷിച്ചെത്തി. അപ്പോഴാണ് ഉയരപ്പാതയുടെ തൂണിന് താഴേയ്ക്ക് വാഹനം മാറ്റിയിട്ട നിലയില്‍ കണ്ടത്.

ഉടന്‍ സമീപത്തുള്ള ഓട്ടോറിക്ഷക്കാരെയും വിളിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിന്റെ ആംബുലന്‍സെത്തി ഡയലാസിസ് ചെയ്യുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അച്ഛന്‍ പ്രഭാകരന്‍. അമ്മ: സുശീല. ഭാര്യ: ഡിജി. മകന്‍: അര്‍ജുന്‍. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.