ജോധ്പുര്‍: രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഇന്റലിജന്‍സ് ബ്യൂറോയും (ഐബി) നടത്തിയ റെയ്ഡില്‍ മൂന്ന് ഇസ്ലാമിക മത പുരോഹിതന്മാരെ അറസ്റ്റ് ചെയ്തു. അയ്യൂബ്, മസൂദ്, ഉസ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
ജോധ്പൂര്‍, സാഞ്ചോര്‍, പിപ്പാര്‍ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ ഒരേസമയമായിരുന്നു റെയ്ഡുകള്‍. അയ്യൂബിനെ ജോധ്പൂരില്‍ നിന്നും മസൂദിനെ പിപ്പാറില്‍ നിന്നും ഉസ്മാനെ സാഞ്ചോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ നടത്തിയത്.
അയൂബിനെയും മസൂദിനെയും ജയ്പൂരിലേക്ക് കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തില്‍ അന്താരാഷ്ട്ര സംഘങ്ങളുമായും തീവ്രവാദ സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലങ്ങളില്‍ നിന്ന് നിരവധി സുപ്രധാന രേഖകള്‍, മൊബൈല്‍ ഫോണുകള്‍, തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട സാഹിത്യങ്ങള്‍, സംഭാവന രസീതുകള്‍ എന്നിവ കണ്ടെടുത്തു.
നിലവില്‍ എ.ടി.എസ്, ഐ.ബി സംഘങ്ങള്‍ മൂവരേയും ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോധ്പൂര്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.