വിയറ്റ്‌നാമിലേക്ക് പോയത് രണ്ടാഴ്ച മുന്‍പ്; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍

വിയറ്റ്‌നാമിലേക്ക് പോയത് രണ്ടാഴ്ച മുന്‍പ്; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്.

ഇന്ന് പുലര്‍ച്ചെ എത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് അബ്ദുല്‍ സമദ് നെടുമ്പാശേരിയില്‍ എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. ആറര കിലോയോളം ഹൈബ്രിഡ് കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അടുത്ത കാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ വിയറ്റനാമിലേക്ക് പോയത്. അവിടെ നിന്നുമാണ് ബാങ്കോക്കില്‍ എത്തിയത്. കഞ്ചാവ് കടത്തുന്നതിന് കൂലിയായി ലഭിക്കുക 50,000 രൂപയാണെന്ന് പിടിയിലായ യുവാവ് മൊഴി നല്‍കി. യാത്രാ ടിക്കറ്റും താമസവും സൗജന്യമാണെന്നും ഇയാള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.