കണ്ണൂര്‍: കെപിസിസി പ്രസിഡന്റും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകര്‍ ഇറക്കി വിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശേരി റോഡ് നവീകരണ ഉദ്ഘാടന വേദിയിലായിരുന്നു നാടകീയ സംഭവങ്ങള്‍.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡ് ആയതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന സണ്ണി ജോസഫിന്റെ വാദം അംഗീകരിക്കാന്‍ സിപിഎമ്മുകാര്‍ തയ്യാറായില്ല. എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ നില്‍ക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയതോടെ തുടര്‍ന്ന് എംഎല്‍എ വേദിയില്‍നിന്ന് ഇറങ്ങി പോയി.
തൊട്ടടുത്ത് തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ വേദിയില്‍ എംഎല്‍എ കാര്യങ്ങള്‍ വിശദീകരിച്ചു. നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂര്‍ മണ്ഡലത്തില്‍ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചത് എന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. പ്രതിഷേധത്തിനൊടുവില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.