വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തി വത്തിക്കാൻ. ഏതെല്ലാം മരിയൻ ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ "മാത്തെർ പോപ്പുളി ഫിദെലിസ്" പ്രസിദ്ധീകരിച്ചു.
ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും സെക്രട്ടറി മോൺസിഞ്ഞോർ അർമാൻദോ മത്തേയോയും ചേര്‍ന്നു ഒപ്പുവച്ച രേഖയ്ക്ക് ഒക്ടോബർ മാസത്തില്‍ തന്നെ ലിയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകിയിരിന്നു.
വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാർ, വേദപാരംഗതന്മാർ, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങൾ, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകൾ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.
രേഖയിൽ ചില മരിയൻ ശീർഷകങ്ങളെ വിശകലനം ചെയ്യുകയും ചില ഉപയോഗങ്ങൾക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസ സമൂഹത്തിന്റെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നിവ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും വത്തിക്കാന്‍ അറിയിച്ചു.
വിശ്വാസികളുടെ മാതാവ്, ആത്മീയ മാതാവ്, വിശ്വാസജനതയുടെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ സഹരക്ഷക, മധ്യസ്ഥ, എന്നീ ശീർഷകങ്ങൾ യേശുക്രിസ്തുവിനു മാത്രമുള്ളതാണെന്നും, അതിനാൽ ഇത്തരം ശീർഷകങ്ങൾ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നു രേഖയിൽ പരാമർശിക്കുന്നു.
കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലു ഇവയുടെ അർത്ഥവിശദീകരണങ്ങൾ ഏറെ അപകട സാധ്യതകൾ മുൻപോട്ടു വയ്ക്കുന്നുവെന്നു രേഖയിൽ പരാമർശിക്കുന്നു. ചില മരിയൻ ശീർഷകങ്ങൾ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാൻ കഴിയുമെങ്കിലും അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് രേഖയിൽ എടുത്തു പറയുന്നു.
സഹരക്ഷക എന്ന പദം സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കൽ കാരണങ്ങളാലും രണ്ടാം വത്തിക്കാൻ കൗൺസിൽ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഏഴ് സന്ദർഭങ്ങളിലെങ്കിലും ഈ ശീർഷകം ഉപയോഗിച്ചതായി രേഖ ചൂണ്ടിക്കാണിക്കുന്നു.
സഹരക്ഷക എന്ന ശീർഷകം ഉപയോഗിക്കുന്നതിനെതിരെ ഫ്രാൻസിസ് പാപ്പായും മൂന്നു പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.