'ദ വേ ഓഫ് ഹോപ്പ്' ആൽഫാ കോൺഫറൻസ് സമാപിച്ചു; വിശ്വാസത്തിൽ ഒന്നായി സിഡ്നിയിലെ കത്തോലിക്കർ

'ദ വേ ഓഫ് ഹോപ്പ്' ആൽഫാ കോൺഫറൻസ് സമാപിച്ചു; വിശ്വാസത്തിൽ ഒന്നായി സിഡ്നിയിലെ കത്തോലിക്കർ

സിഡ്‌നി: വിശ്വാസത്തിന്റെ ഊർജവും നവജീവിതത്തിന്റെ പ്രതീക്ഷയും പുതുക്കിയെടുക്കാനായി ആൽഫാ കത്തോലിക്കാ കോൺഫറൻസ് ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ സിഡ്‌നിയിൽ സംഘടിപ്പിച്ച ‘ദ വേ ഓഫ് ഹോപ്പ്’ (The Way of Hope) കോൺഫറൻസ് സമാപിച്ചു. സിഡ്‌നിയിലെ ലിവർപൂൾ കത്തോലിക്ക ക്ലബ്ബിൽ നടന്ന സമ്മേളനം ഓസ്‌ട്രേലിയയിലുടനീളമുള്ള 200 ൽ അധികം വിശ്വാസികളുടെ സംഗമ വേദിയായി.

സിഡ്‌നി അതിരൂപതയുടെ സെന്റർ ഫോർ ഇവാൻജലിസേഷനും പാരിഷ് റിനുവൽ ടീമും സംയുക്തമായാണ് ഈ സുവിശേഷ പ്രഘോഷണ വേദി ഒരുക്കിയത്. 'ഉള്ളടക്കം, ബന്ധം, സംഭാഷണം' എന്ന ആൽഫാ മാതൃകയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ.

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്‌ ചർച്ച് ബിഷപ്പ് മൈക്കിൾ ഗീലൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്തു. "ദ വേ ഓഫ് ഹോപ്പ്" എന്ന വിഷയത്തിൽ സംസാരിച്ച ബിഷപ്പ് സുവിശേഷ പ്രഘോഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ മാത്രമേ വിശ്വാസ ജീവിതം പുതുക്കാനാകൂ എന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

സിഡ്‌നി സെന്റർ ഡയറക്ടറായ ഡാനിയൽ ആങ് "A hope that sends: living faith and transforming parish life" എന്ന വിഷയത്തിൽ സംസാരിച്ചു. “പേജിലൊതുങ്ങുന്ന പ്രതീക്ഷ യഥാർത്ഥ പ്രതീക്ഷയല്ല, അത് പ്രവർത്തിയിലേക്ക് മാറണം, ജീവിതത്തിൽ പ്രത്യക്ഷമാകണം,” എന്ന അദേഹത്തിന്റെ വാക്കുകൾ സദസിന് പുതിയ ദിശാബോധം നൽകി.

ആത്മീയ സംഭാഷണം, സോഷ്യൽ മീഡിയയുടെ ക്രിയാത്മകമായ ഉപയോഗം, കുടുംബ ജീവിതത്തിൽ വിശ്വാസത്തിന്റെ പ്രധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ദിവ്യകാരുണ്യ ആരാധനയും ആരാധനാഗീതങ്ങളും പങ്കെടുത്തവർക്ക് ആഴമായ ആത്മീയ സമാധാനത്തിന്റെ അനുഭവമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.