ന്യൂയോർക്ക് : ഇന്ത്യൻ സുരക്ഷാ ഏജൻസികൾ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രണ്ട് ഗുണ്ടകൾ വിദേശത്ത് അറസ്റ്റിൽ. വെങ്കിടേഷ് ഗാർഗ് , ഭാനു റാണ എന്നിവരെയാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പിടികൂടിയത്. വെങ്കിടേഷ് ഗാർഗ് ജോർജിയയിലും ഭാനു റാണ അമേരിക്കയിലുമാണ് അറസ്റ്റിലായത്.
ഇരുവരെയും ഉടൻ ഇന്ത്യയിൽ എത്തിക്കും. ഹരിയാന പോലീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരാണ് വെങ്കിടേഷ് ഗാർഗിനെ അറസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്‌ണോയി സംഘവുമായി അടുത്ത ബന്ധമുള്ളയാളാണ് ഭാനു റാണ.
വിദേശത്തുനിന്നും പ്രവർത്തിക്കുന്ന ഇരുപതിലധികം ഗുണ്ടകൾ രാജ്യത്ത് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്നും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. വെങ്കിടേഷ് ഗാർഗ് ഹരിയാനയിലെ നാരായണഗഢ് സ്വദേശിയാണ്. ഇയാൾക്കെതിരെ പത്തോളം ക്രിമിനൽ കേസുകൾ ഇന്ത്യയിൽ നിലവിലുണ്ട്. ഗുരുഗ്രാമിൽ ഒരു ബിഎസ്പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്.
ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നും യുവാക്കളെ ക്രിമിനൽ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള മറ്റൊരു ഗുണ്ട കപിൽ സംഗ്‌വാനുമായി ചേർന്ന് ഇയാൾ തട്ടിക്കൊള്ള സംഘം പ്രവർത്തിപ്പിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി പൊലീസ് കപിൽ സംഗ്‌വാനുമായി ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ബിൽഡറുടെ വീടിന് നേരെയും ഫാം ഹൗസിന് നേരെയും നടന്ന വെടിവെപ്പ് ഗാർഗിൻ്റെ സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമാണെന്ന് സംശയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.