ചന്ദ്രയാന്‍ 3 പദ്ധതിയുടെ ചെലവ് 615 കോടി; സര്‍ക്കാര്‍ ഓഫീസുകളിലെ ആക്രി വിറ്റ് ഒക്ടോബറില്‍ കേന്ദ്രത്തിന് ലഭിച്ചത് 800 കോടി!

ചന്ദ്രയാന്‍ 3 പദ്ധതിയുടെ ചെലവ് 615 കോടി; സര്‍ക്കാര്‍ ഓഫീസുകളിലെ ആക്രി വിറ്റ് ഒക്ടോബറില്‍ കേന്ദ്രത്തിന് ലഭിച്ചത് 800 കോടി!

തിരുവനന്തപരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗശൂന്യമായ ആക്രി വസ്തുക്കളുടെ വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ മാസം മാത്രം ലഭിച്ചത് 800 കോടി രൂപ. ചന്ദ്രയാന്‍ 3 പദ്ധതിയുടെ 615 കോടി രൂപയേക്കാള്‍ 185 കോടി  കൂടുതല്‍!

സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗിക്കാത്ത പഴയ സാധനങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍, മാലിന്യ വസ്തുക്കള്‍ എന്നിവ ലേലം ചെയ്ത് വിറ്റതിലൂടെയാണ് കേന്ദ്ര സര്‍ക്കാരിന് ഈ വരുമാനം ലഭിച്ചത്.

ഉപയോഗ ശൂന്യമായ ഉല്‍പന്നങ്ങള്‍ തരം തിരിച്ചാണ് വില്‍ക്കുന്നത്. സ്ഥല പ്രശ്‌നം പരിഹരിക്കുന്നതിനായി, 2021 മുതല്‍, 'ക്ലീന്‍ലിനസ് മിഷന്‍ 2.0' പോലുള്ള ഒരു പദ്ധതിയില്‍ ഓഫീസ് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്.

ഈ രീതിയില്‍ കഴിഞ്ഞ മാസം മാത്രം സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കളുടെ വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ 800 കോടി രൂപയാണ് നേടിയത്.

2021 ല്‍ ഈ പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 4100 കോടി രൂപയുടെ വരുമാനം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. 'ക്ലീന്‍ലിനസ് മിഷന്‍ 2.0' പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ 928.84 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിന്ന് അനാവശ്യമായ മാലിന്യ വസ്തുക്കള്‍ നീക്കം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.