'നോ ഡോഗ് നോ വോട്ട്': തെരുവുനായകളെ പിടികൂടണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം

'നോ ഡോഗ് നോ വോട്ട്': തെരുവുനായകളെ പിടികൂടണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: തെരുവുനായകളെ പിടികൂടണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യാ ഗേറ്റില്‍ മൃഗസ്‌നേഹികളുടെ പ്രതിഷേധം. തെരുവുനായകളെ പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

'നോ ഡോഗ് നോ വോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് മൃഗസ്‌നേഹികളുടെ പ്രതിഷേധം. നായകളെ നിരന്തരമായി ഉപദ്രവിക്കുന്ന നിലപാടുകളാണ് സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. അതുകൊണ്ടാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നാണ് ഇവരുടെ വാദം.

സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പും തെരുവുനായകള്‍ക്ക് എതിരായി വിധി വരികയും മൃഗ സ്‌നേഹികള്‍ ഇന്ത്യാ ഗേറ്റിന് മുമ്പില്‍ ഒരുമിച്ച് കൂടുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് മൃഗസ്‌നേഹികളുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.