സ്വര്‍ണം ചെമ്പാണെന്ന് എന്‍. വാസു രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; പദ്മകുമാറിന് കുരുക്കായി റിമാന്‍ഡ് റിപ്പോര്‍ട്ട്

സ്വര്‍ണം ചെമ്പാണെന്ന് എന്‍. വാസു രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ;  പദ്മകുമാറിന് കുരുക്കായി  റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പദ്മകുമാറിന് കുരുക്കായി ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്. സ്വര്‍ണം ചെമ്പാണെന്ന് വാസു രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണം പൂശിയെന്ന പരാമര്‍ശം കമ്മീഷണര്‍ മനപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വര്‍ണകൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് റിമാന്റ് റിപ്പോര്‍ട്ട്. ദേവസ്വം ഉദ്യോഗസ്ഥര്‍, പോറ്റി എന്നിവരുടെ മൊഴിയില്‍ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണം പൂശിയ കട്ടിള പാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നുവെന്നും എന്നിട്ടും സ്വര്‍ണം ചെമ്പാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണം പൂശിയെന്ന പരാമര്‍ശം കമ്മീഷണര്‍ മനപൂര്‍വം ഒഴിവാക്കി. ഈ രേഖ വച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.