എന്‍ഡിഎ - 165, ഇന്ത്യ സഖ്യം - 71
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റം നടത്തി എന്‍ഡിഎ. എന്‍ഡിഎ 165 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
71 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. ജെഡിയു നേതാവ് നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2 സീറ്റുകളിലും ഇടതു പാര്‍ട്ടികള്‍ ആറിടത്തും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാനാകുന്നില്ല. 60 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് എഴ് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.
രാഘോപുരില്‍ തേജസ്വി യാദവ് ലീഡ് ചെയ്യുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ വിജയ് കുമാര്‍ സിന്‍ഹ ലഖിസാരായ് മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസിന്റെ അമരേഷ് കുമാറാണ് മുന്നില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.