നഗരത്തില്‍ ഉടനീളം സ്ഫോടനങ്ങള്‍; ഉക്രെയ്‌നില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

നഗരത്തില്‍ ഉടനീളം സ്ഫോടനങ്ങള്‍; ഉക്രെയ്‌നില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

കീവ്: ഉക്രെയ്‌നില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ആക്രമണത്തില്‍ കുറഞ്ഞത് 11 പേര്‍ക്ക് പരിക്കേറ്റു. ഒരു ഗര്‍ഭിണിയും അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു പുരുഷനും ഉള്‍പ്പെടെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി കീവിലെ മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. നഗരത്തില്‍ ഉടനീളം സ്ഫോടനങ്ങള്‍ കേട്ടതായും പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയര്‍ വ്യക്തമാക്കി.
കീവിലെ 10 ജില്ലകളില്‍ എട്ടിലും കെട്ടിടങ്ങള്‍ക്ക് തീപിടുത്തമോ കേടുപാടുകളോ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. നഗരത്തിലുടനീളം അടിയന്തര മെഡിക്കല്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കീവ് റീജിയണല്‍ മിലിട്ടറി അഡ്മിനിസ്ട്രേഷന്‍ മേധാവി മൈക്കോള കലാഷ്നിക് പറഞ്ഞു.

റഷ്യന്‍ സൈന്യം ഇത്തവണ ജനവാസ കേന്ദ്രങ്ങളെയാണ് പ്രധാനമായും ആക്രമിക്കുന്നത്. കീവിലെ മിക്കവാറും എല്ലാ ജില്ലകളിലെയും നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ സൈനിക ഭരണത്തിന്റെ തലവനായ ടൈമൂര്‍ ടക്കാച്ചെങ്കോ പറഞ്ഞു.

2022 ല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം മോസ്‌കോ ഉക്രെയ്‌നിലെ ഊര്‍ജ്ജ നിലയങ്ങള്‍, റെയില്‍ ശൃംഖലകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ച് ആക്രമണം നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.