ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെ

ബോളിവുഡ് ഇതിഹാസം  ധര്‍മേന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെ

മുംബൈ: ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര (89) അന്തരിച്ചു. തൊണ്ണൂറാം ജന്മ ദിനത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേയാണ് വിഖ്യാത നടന വൈഭവം അരങ്ങൊഴിഞ്ഞത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വീറ്റിലൂടെ മരണം സ്ഥിരീകരിച്ചു.

ശ്വാസ തടസത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ഡിസംബര്‍ എട്ടിന് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ധര്‍മേന്ദ്രയ്ക്ക് നേത്ര ശസ്ത്രക്രിയ നടത്തിയിരുന്നു.

1960 ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് അദേഹം സിനിമാ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങളില്‍ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചു. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25 ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച 'തേരി ബാതോം മേം ഐസ ഉള്‍ഝാ ജിയ' എന്ന ചിത്രത്തിലാണ് ധര്‍മ്മേന്ദ്ര അവസാനമായി അഭിനയിച്ചത്.

നടി ഹേമ മാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ ആറ് മക്കളുണ്ട്.

ശ്വാസ തടസത്തെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ധര്‍മേന്ദ്ര മരണപ്പെട്ടതായി ദേശീയ മാധ്യമങ്ങളിലടക്കം നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ പിന്നീട് ഭാര്യ ഹേമ മാലിനിയും മക്കളും വാര്‍ത്ത നിഷേധിക്കുകയായിരുന്നു. അദേഹം സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.