ലക്‌നൗ: ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൊഴിയിൽ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ലെന്ന നിലപാട് തിരുത്തി യുപി പോലീസ്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് നിലപാട് മാറ്റം.
ആദ്യമൊഴിയിൽ സെപ്റ്റംബർ 19 ന് സന്ദീപ് എന്ന വ്യക്തി തന്നെ ലൈംഗികമായി ദുരുപയോഗിച്ചെന്നും ദുപ്പട്ട കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് പെൺകുട്ടി പറഞ്ഞിട്ടുള്ളതായി പോലീസ് പറയുന്നത്. രണ്ടു ദിവസത്തിനു ശേഷം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ 22ന് മൊഴി എടുത്തപ്പോഴാണ് നാലുപേർ ചേർന്ന് തന്നെ കൂട്ടബലാൽസംഗത്തിനിരയാക്കിയ കാര്യം പെൺകുട്ടി തുറന്നു പറഞ്ഞതെന്ന് പോലീസ് പറയുന്നു. എന്നാൽ ആദ്യമൊഴിയിൽ തന്നെ പെൺകുട്ടി തുറന്നു പറഞ്ഞതായാണ് മാതാപിതാക്കൾ പറയുന്നത്.
പെൺകുട്ടിയുടെ മൊഴിയിലോ ഫോറൻസിക് പരിശോധനാ ഫലത്തിലോ കഴുത്തിലെ പരിക്കല്ലാതെ മരണകാരണമായി മറ്റൊന്നുo പരാമർശിച്ചിട്ടില്ലെന്നാണ് ക്രമസമാധാന ചുമതലയുളള എഡിജിപി പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ജെഎൻ എം സി യിലെ ഫൊറൻസിക് വിദഗ്ദർ പുറത്തുവിട്ട റിപ്പോർട്ടിൽ എഡിജിപി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിരുന്നു. പുതിയ റിപ്പോർട്ടുകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
പീഡനം നടന്നപ്പോൾ പെൺകുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും അതിനു മുൻപോ പിൻപോ കടുത്ത വേദന അനുഭവിച്ചിട്ടുണ്ടെന്നും ഫൊറൻസിക് വിഭാഗം അസി. പ്രൊഫ. ഡോ. അഹമ്മദ് ഒപ്പുവച്ച റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പ്രതികൾ ദുപ്പട്ട കൊണ്ട് ശ്വാസം മുട്ടിച്ചുവെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ഡോക്ടറോട് പറഞ്ഞിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.