തൃശൂര്‍: ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലയുടെ സ്വര്‍ണക്കിരീടം കണ്ണൂരിന് സ്വന്തം. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് കണ്ണൂരിന്റെ കിരീട നേട്ടം.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ 1023 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ തൃശൂര്‍ 1018 പോയിന്റ് നേടി. മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് 1013 പോയിന്റ് നേടി. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി.

അഞ്ച് പോയന്റ് വ്യത്യാസത്തിലാണ് കണ്ണൂര്‍ തൃശൂരിന്റെ ചാമ്പ്യന്‍പട്ടം തിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ കിരീടം സ്വന്തമാക്കിയത്. മൂന്നാമതായിരുന്നു അന്ന് കണ്ണൂര്‍.
കലോത്സവത്തിന്റെ സമാപന സമ്മേളനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.