കൊച്ചി: കോവിഡ് കാലത്തെ സ്പ്രിന്‍ക്ലര്‍ ഇടപാടുകളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. കരാര്‍ ഒപ്പിടുന്നതില്‍ അന്നത്തെ ഐടി സെക്രട്ടറി എം. ശിവശങ്കറിന് വീഴ്ച്ച പറ്റിയെന്നും കരാര്‍ ഒപ്പിട്ടത് നിയമ വകുപ്പുമായും ധന വകുപ്പുമായും കൂടിയാലോചനയോ മന്ത്രിസഭയുടെ അനുമതിയോ ഇല്ലാതെയാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും കോടതി പറഞ്ഞു. കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി സ്പ്രിന്‍ഗ്ലര്‍ കമ്പനിയുമായി നടത്തിയ ഇടപാടില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
കരാര്‍ ഉണ്ടാക്കിയതില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്തരമൊരു കരാര്‍ വേണ്ടിവന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.