സി.എസ്.ഐ ഈറോഡ്-സേലം രൂപതാ ബിഷപ്പ് ജേക്കബ് ലിവിങ്സ്റ്റന്‍ പാലത്തില്‍ നിന്നുവീണ് മരിച്ചു

സി.എസ്.ഐ ഈറോഡ്-സേലം രൂപതാ ബിഷപ്പ് ജേക്കബ് ലിവിങ്സ്റ്റന്‍ പാലത്തില്‍ നിന്നുവീണ് മരിച്ചു

ഈറോഡ്: പ്രഭാത നടത്തത്തിനിടെ ഈറോഡില്‍ പാലത്തില്‍ നിന്നുവീണ് സി.എസ്.ഐ ബിഷപ്പ് മരിച്ചു. ഈറോഡ്-സേലം രൂപതാ ബിഷപ്പ് ജേക്കബ് ലിവിങ്സ്റ്റന്‍ (56) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് സമീപം പാലത്തിലൂടെ ഡ്രൈവര്‍ക്കൊപ്പം നടക്കുമ്പോഴാണ് സംഭവം. ബിഷപ്പ് പെട്ടെന്ന് പാലത്തില്‍ നിന്ന് മീനാക്ഷി സൗന്ദരനാര്‍ റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുപ്പൂര്‍ ജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റന്‍ കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കല്‍, ധര്‍മപുരി, കൃഷ്ണഗിരി ജില്ലകള്‍ ഈറോഡ്-സേലം രൂപതയുടെ പരിധിയില്‍ വരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.