ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 17 ന് മക്രോൺ മുംബൈയിൽ വെച്ച് മോഡിയുമായി കൂടിക്കാഴ്ച നടത്തും. ആ സമയത്ത് കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
അദേഹത്തോടൊപ്പം ഭാര്യയും ഫ്രാൻസിന്റെ പ്രഥമ വനിതയുമായ ബ്രിജിറ്റ് മാക്രോണും ഉണ്ടാകും. ഫെബ്രുവരി 19 വരെ അവർ ഇന്ത്യയിൽ തങ്ങും .
16 മുതൽ 20 വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026 ‘ സമ്മേളനത്തിൽ മാക്രോണും പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.