എൽസമ്മ ശ്രീദേവിയുമായി ബന്ധപ്പെട്ടു..!
'വർക്കിയപ്പച്ചൻ ചെല്ലുമ്പം, 'സ്റ്റേഷൻ ജാമ്യ-
ത്തിൽ', ഒപ്പിടീച്ചു വിട്ടേക്കാൻ പറഞ്ഞിട്ടൊണ്ട്.'
ചിറകവലയിൽ, 'പൂക്കുറ്റിഅവറാൻ്റെ' അറസ്റ്റു
മനോഹരമായൊരു ചർച്ചാ വിഷയമായി..!
കട പൂട്ടാൻ തയ്യാറെടുക്കുമ്പോൾ,എൽസയും,
കുറുപ്പച്ചനും നയനാന്ദമായൊരു കാഴ്ചകണ്ടു..
അന്നാദ്യമായി തഹസ്സീൽദാരുടെ ഔദ്യോഗിക-
വാഹനത്തിൽ, ശ്രീദേവി ചിറയിൽ വന്നിറങ്ങി..!
എൽസയുടെ കടയോളം 'ശ്രീ' കയറിചെന്നു..
'നോക്കണേ, വേലത്തീടെ ഒരു 'രാജയോഗം'..!'
കുശുമ്പാസ്ത്രം എങ്ങുനിന്നോ പാഞ്ഞെത്തി..
'കേശേട്ടോ, ജൂസ്സുകട പുറമ്പോക്കിലാണേ...?'
'കേശൂമ്മാവൻ, താലൂക്കിൽ ഒരു അപേക്ഷ
കൊടുക്ക്; വില്ലേജീന്നു പരിശോധിച്ചോളും..'
ഒരുനാൾ, വാസുപിള്ള പുഞ്ചിരിമുറ്റത്തെത്തി..!
ഭാവി മരുമകനെ, ചട്ടുകാലിയമ്മ, മാന്യമായ-
രീതിയിൽ, ആദരിച്ചാസനസ്ഥനാക്കി..!
പരമേശ്വരനും, ശ്രീകുട്ടിയും, കടന്നുവന്നു.!
'അണ്ണാ ഇതെന്തര്; എപ്പോൾ വന്നണ്ണാ..?'
'എൻ്റെ അഛനും അമ്മയ്കും, പ്രായമായി..!'
'കാറ്റുപിടിച്ച കുഞ്ഞമ്മാവനാകാൻ ഞാനില്ല..;
നമ്മുടെ വിവാഹം ഉടനേ ഉണ്ടാകണം..!'
'അതമ്മാവനെ..'കാറ്റേന്ന്' തടിയൂരങ്ങാടീല്..,
നാട്ടാര് വിളിച്ചിരുന്ന ഒന്നാന്തരം 'ഓമനപ്പേരാ'..'!
'അമ്മാവൻ മുറ്റത്തേ തേൻവരിക്കപ്ളാവിൻ്റെ
നിറുകയിൽ, ഞാനൊരു ഏറുമാടം തീർക്കും..;
അവിടെൻ്റെ വിരഹത്തിൻ്റെ നെരിപ്പോടിടും.`.!
ആളുന്ന തീജ്വാലയുടെ ധൂമപടലങ്ങളെ, ഞാൻ
ഈമുറ്റത്തേക്കു, മുരളിമീട്ടി എത്തിക്കും..!'
'അന്തർബ്ബലത്തോടെ, കൂടൂകൂട്ടാൻ മാടത്തിൽ
നീ എത്തിയാൽ, 'മത്തപ്പൂന്തേനിൽ ചാലിച്ച
പുന്നെല്ലിൻ്റെ പായസം, പച്ചിലപ്ളാവിലയുടെ
കുമ്പിളാൽ.. ഈ വാസ്സൂണ്ണൻ കോരിത്തരാം.!'
"ഇനീം പറ പെണ്ണേ.., കല്യാണം എന്നാകാം..?"
`അണ്ണാ, എന്നുവേണേലും ആകാം വാസ്സൂണ്ണാ.'
പത്തനംതിട്ടജില്ലാ ആസ്ഥാനത്തുനിന്നും,
മേലന്വേഷണസംഘം, പരിശോധനക്കെത്തി.
ഒന്നിലധികംപേർ, കാര്യാലയത്തിലെത്തി..!
എല്ലാവർക്കും വേണ്ടത് സ്വഭാവ സാക്ഷ്യപത്രം.!
ശിപായി മുതൽ ഗുമസ്ഥൻവരെ അപേക്ഷക-
രുമായി കൂടിക്കാഴ്ച നടത്തി.!
'ഇന്നിനിയുമിതു നടക്കുമെന്നു തോന്നുന്നില്ല..'
അപ്പോഴേക്കും, മദ്ധ്യാഹ്നഭക്ഷണവേളയായി..!
അപേക്ഷകരുടെ ചിലവിൽ, ബോണ്ടയും,
പഴംപൊരിയും, ചായയും..അവിടെ നിരന്നു..!
ശ്രീദേവിയമ്മാൾ, എല്ലാം സസൂഷ്മം കണ്ടു.!
അപേക്ഷകർ, ശിപായിയുടെ മേശയിലെത്തി...
ഒരാൾ സ്വയം പരിചയപ്പെടുത്തി....
'ഞാൻ സബ്-കളക്ടർ ബിജുമോൻ.;
പെൻഷനാകാൻ മൂന്നുമാസംകൂടല്ലേയുള്ളു;
രുചിമധുരം.. എങ്ങനെ ഉണ്ടായിരുന്നു...?'
'ആവർത്തിക്കരുത്' ശ്രീദേവി ശാസിച്ചരുളി..!
'പൊന്നു കുഞ്ഞേ.., ഇത്തവണത്തേക്കു മാപ്പാക്കണം'..
ശിപ്പായി കൈ കൂപ്പി പറഞ്ഞു..!
'ശ്രീദേവി മാഡമൊന്നു നിന്നേ?'
'വളരേ...വളരേ പേഴ്സണലായ ഒരുകാര്യം
മാഡത്തിനോടു പറയാനുണ്ടായിരുന്നു..'
'ആകാമല്ലോ..., പറഞ്ഞോളൂ...'
'നമ്മൾ ഒരേ സ്കൂളിലാടോ പഠിച്ചത്..'
'ഇതിലെന്താണാവോ ഇത്രവലിയ സ്വകാര്യത..?'
'രശ്മീടെ ട്രാൻസ്ഫർ എന്തായി..?'
'കിന്നാരം പറയാൻ ശരിക്കും സാറാരാ.?
'കാഞ്ഞീറ്റുംകരയിലേ പൊന്നൂദേശി... കൊച്ചാ-
പ്പീൻ്റെ മകൻ ബിജുമോനാടോ ഞാൻ.!'
'മേജർജി എൻ്റെ കൊച്ചപ്പനായിട്ടു വരും..'
'എനിക്ക് ലേശം തിരക്കുണ്ടായിരുന്നു..'
'ശ്രീദേവീടെ ഡെപ്പ്യൂട്ടേഷൻ ഞാനറിഞ്ഞു..!'
'രശ്മിക്കു തഹസ്സീൽദാർ പരിശീലനമായോ?'
'ഇതെങ്ങനെ കളക്ടർസാബു അറിഞ്ഞു..?'
'പുഞ്ചിരിമുറ്റത്തെ, ഓലോലിയിലകൾക്കിടയി-
ലൂടെ, വന്നിറങ്ങുന്ന പൂനിലാവിനെ പുണർന്നു-
കുടിക്കുന്ന, 'രശ്മിയെന്ന' പ്രേമചകോരത്തെ
പെണ്ണുകാണാൻ..'പൊന്നൂദേശിയപ്പൻ' വരും.'!
'കൊച്ചുകള്ളാ..അമ്മേം കൊണ്ടുവരണം..'
ബിജുമോൻ്റെ ഖൽബിനുള്ളിൽ, രശ്മിയുടെ
കൈത്തണ്ടയിലെ..കുപ്പിവളക്കിലുക്കം..!
കുഞ്ഞമ്മാവനെ ശ്രീയും, രശ്മിയും വളഞ്ഞു..
'അമ്മാവനെ എന്തിനാ കാറ്റേന്നു വിളിക്കുന്നേ?'
'ചട്ടുകാലി ചട്ടുകത്തിനെന്നും പെരുക്കും..'
അതോ.., ആ കുളക്കോഴിയുടെ 'മത്തിപ്പീര'
ഞാൻ ചൂണ്ടുമായിരുന്നു..ഒരു കുസൃതി...!
'തള്ളക്കു കുളക്കോഴിയോടാ സഹതാപം..'!!
'മലയാളക്കരയിലേ, ആയിരത്തിലേറെയുള്ള
'ഐ.എ.എസു'-മേലാളന്മാരേ വിളിച്ചുവരുത്തി
സദ്യയൂട്ടാൻ, വേലത്തിപെണ്ണിനു ദുട്ടില്ലെന്നു
കളക്ടർ ഓർക്കണേ.'!
'വർക്കിയപ്പച്ചൻ്റെ ചായക്കടയിൽ,
കരയടച്ചു ചായസൽക്കാരം.'
'കളക്ടർ സാറിനു കാര്യങ്ങളൊക്കെ കുറേശ്ശെ
മനസ്സിലാകുന്നെണ്ടന്നു കരുതാമല്ലോ..?'
'പൊന്നമ്മച്ചിയേ....മനസ്സിലാകുന്നുണ്ടേ..'
'മല്ലപ്പള്ളിലെ നേരപ്പണിക്കാരും, തുന്നക്കാരും,
കർഷകരും അടങ്ങുന്ന സമൂഹത്തിലേ സാധാ-
രണമനുഷ്യരോട്, മേലാളന്മാരുടെ 'വിവാഹ-
വസ്ത്രധാരണരീതി' കുത്തിതിരുകല്ലേ സാറേ.'
'അല്ലെങ്കിലും, വർക്കിച്ചൻ്റെ ചായക്കടയിൽ..,
കൈലിയും, മുറികയ്യനുടുപ്പും, കുറിയമുണ്ടുമാ
'എന്നും..'ഡ്രെസ്സ് കോഡ്..; അതു മറക്കണ്ടാ..!'
'കുറെ നല്ലമനുഷ്യരും, ഈശ്വരാനുഗ്രഹവും
ഒത്തുചേർന്നപ്പോൾ.., 'ശ്രീകുട്ടീം', "രശ്മിയും"
മല്ലപപ്പള്ളിയുടെ അധികാരകേന്ദ്രങ്ങളിലെ
പടവുകൾ കയറിയേ; കുഞ്ഞമ്മാവനതുമതി.!
അറിയാതെ ദിവസങ്ങൾ കടന്നുപോയി.!
ആഴ്ചകളും കടന്നുപോയി.! മൂന്നാംമാസം
കുഞ്ഞുങ്ങൾ വിരുന്നുവന്നു. പുഞ്ചിരിമുറ്റത്ത്
ഒരു പന്തൽ ഉയർന്നു. തോരണങ്ങൾ നിരന്നു.!
കുട്ടികളുടെ ആരോഗ്യസുരക്ഷയുടെ ഭാഗമായി
ശ്രീയും രെശ്മിയും അയലത്തെ അമ്മാവൻ
വീട്ടിലേക്കു കിടപ്പും, കുശിനിയും പറിച്ചു നട്ടു..!
രശ്മിക്കു താലൂക്കാഫീസ്സിലോട്ടു സ്ഥാനമാറ്റം;
രശ്മിമാനസത്തിൽ, നാലുമണിപ്പൂ വിരിഞ്ഞു.!
ഉദയം കാത്തു, ചെങ്കോലേന്തി 'ശ്രീദേവിക്കുട്ടി',
സുന്ദരമായൊരു കിനാവിലേക്ക് ഊർന്നിറങ്ങി!
ഇല്ലിമുളംകൂട്ടത്തിലന്നും രാപ്പാടി പാട്ടുപാടി.!!
------------------------------ ( ശുഭം )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.