ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-11)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-11)

അമ്മൂട്ടിയമ്മേടെ, പക്ഷികൂട്ടങ്ങൾ...,
ചാകരപോലെ, താഴേക്കു പൊട്ടിവീണു..!
'നമ്മുടെ അഛന്റെ അസ്ഥിതറയിലെന്നും
തിരികൊളുത്താൻ അനുവദിക്കണം..'
എല്ലാ പിറന്നാൾ ആഘോഴങ്ങൾക്കും..,
ചിറ്റമ്മയുടെ മുഖ്യ സാന്നിദ്ധ്യം ഉണ്ടാക-
ണമെന്നു കുട്ടിയമ്മ തീർപ്പാക്കി..!
മുഖവരയില്ലാതെ, രുഗ്മിണിയമ്മ എല്ലാ-
വരോടുമായി പറഞ്ഞു...
'ജീവിതത്തിന്റെ മദ്ധ്യാഹ്നവും കഴിഞ്ഞ്,
ഷഷ്ഠിപൂർത്തിയും കഴിഞ്ഞു, സപ്തതി-
യോടടുത്തു നിൽക്കുന്നവളാണു ഞാൻ.'
'ഓണം കഴിഞ്ഞാലുടനേതന്നെ, നമ്മുടെ
അമ്പിളിയുടെ വേളി നടത്തണം.;
ഈ ചിങ്ങത്തിൽ മുപ്പത്തിയെട്ടു കഴിയും..!'
'അവൾക്കും.., ജീവിതം വേണ്ടേ...?'
'എന്റെ അമ്മയ്കു ഇഷ്മില്ലാത്ത ഒരാളെ
ഞാൻ ഭർത്താവായി സ്വീകരിക്കില്ല..'
'അദ്ദഹം ഒരു ചെത്തു തൊഴിലാളിയാ..'
'ഫോട്ടോ കൈവശം കാണണമല്ലോ....'
'അമ്പിളിയേച്ചീ.., ഒഴിഞ്ഞുമാറല്ലേ..'
അമ്പിളി കാണിച്ച ഫോട്ടോകണ്ടു സുന്ദ-
രൻ ഞെട്ടി..; പിന്നെ പൊട്ടിച്ചിരിച്ചു...
'ഇതാ വാരിയാപുരം സെക്രട്ടറിയല്ലേ..'
കുട്ടിയമ്മയും ഫോട്ടോയിൽ നോക്കി..!
'അമ്പടാ പഹയാ...., ബഹുത് അച്ചാ..!'
ദിനരാത്രങ്ങൾ ഏറെ കടന്നുപോയി..!
രുഗ്മിണിയമ്മയുടെ കുറിപ്പു, കൈക്കാ-
രൻ കാഞ്ഞിരമുറ്റത്തു എത്തിച്ചു...
'അമ്പിളിക്കു ഡെപ്യൂട്ടി തഹസീൽദാരായി
സ്ഥാനകയറ്റം കിട്ടി. ഒറ്റപ്പാലത്തേക്കാ
നിയമനം. കുട്ടിയമ്മേംകൂട്ടി., ഉമികു-
ന്നോളം വരിക. സ്വാമിജിയേം കൂട്ടണം..;
സഹായത്തിനു വേറെ ആരും ഇല്ലല്ലോ..'
കത്തു വായിച്ച കുട്ടിയമ്മ ക്ഷുഭിതയായി.!
'സഖാവെന്താ മൌനവ്രതമാണോ..?'
'എന്തു വ്രതം? ശുഭസ്യഃ ശീഘ്രഃ.....'
'പാറൂട്ടിയേ.., സ്വാമിയമ്മാവനോടു വേഗം
കുളിച്ചൊരുങ്ങി, വരാൻ പറയൂ..!'
സ്വാമിയെ തേടിപ്പോയ പരിചാരിക
കണ്ട കാഴ്ച, ബഹുരസകരം ആയിരുന്നു......
ഇടതു കക്ഷത്തിലാരു 'കവളൻമടൽ'
തിരുകി, കൌപീനധാരിയായി, ഒറ്റക്കാ-
ലിൽ സ്വാമി സൂര്യനമസ്കാരം ചെയ്യുന്നു.
'കടന്നു പോകൂൂൂ..; രോഹിണീ.., ഒരു
ഈരിഴയൻ തോർത്തുമുണ്ട് ഒന്നിവിട-
ത്തോളം കൊണ്ടുവരിക...'
'അമ്മാവനെ കൊച്ചമ്പ്രാട്ടി വിളിക്കുന്നു..'
'തോർത്തില്ലേൽ.., 'അഭ്യാസം നഹീ-നഹീ'
'ആപ്നേ കുച്ചു ഗഡു-പിഡു കിയാ..?'
രോഹിണിക്കൊപ്പം സ്വാമിജിയെത്തി.!
കുറുപ്പടി, സ്വാമിജിക്കു കൈമാറി..!
സ്വാമി നിസംഗതനായി പറഞ്ഞു..
'ഇതാണോ പ്രശ്നം..; കൈലാസത്തിലും
കുറുപ്പടികൾ കിട്ടുമായിരുന്നു..'
'അങ്ങനെ കിട്ടിയതാണോ രോഹിണി..!'
എന്തായാലും, എല്ലാവരും പൊട്ടിച്ചിരിച്ചു.
'കമിംഗ് ബായ്ക് റ്റു ദി സിറ്റുവേഷൻ...'
'അമ്മാവനെന്നാ ഇംഗ്ളീഷു പഠിച്ചേ..?'
'ഭാഗിനേയാ, നീ വിചാരിക്കുമ്പോലെ,
ഞാനൊരു 'ആപ്പ..ഊപ്പ പാമര'നേയല്ല..'
'കാലേകൂട്ടിയെത്തുമെന്നു നിരൂപിച്ചില്ല..'
'എന്നാലെന്താ ചിറ്റമ്മേ, എല്ലാവരും
എത്തിയല്ലോ.; കാര്യങ്ങൾ പറഞ്ഞാട്ടെ..'
ഈ വസ്തുവകകൾ നോക്കി നടത്തു-
വാനോ.., ഗോശാല വൃത്തിയാക്കാനോ
എനിക്ക് ആവതില്ലാതായി..!'
'അഛനപ്പൂപ്പന്മാരായി കാത്തുവെച്ച
ഈ ഉമിക്കുന്നും, ഈ വീടും, നേരേ-
ചൊവ്വേ നടത്തുവാൻ വയ്യാന്നായി..!'
'സ്വാമിജിയോ, സുന്ദരനോ മൊത്തം
വാങ്ങണം. കിലോമീറ്ററുകൾ താണ്ടിയാ
കള്ളന്മാർ കൂട്ടമായി എത്തുന്നത്..'
'രണ്ടു പെണ്ണുങ്ങളാണിവിടെ ഒറ്റക്ക് ...;
അമ്പിളിക്കാണേൽ സ്ഥാനകയറ്റോം..'
'പ്രശ്നങ്ങൾക്കു പ്രതിവിധി ഉണ്ടല്ലോ..'
'പുതിയ ഭരണം വരുന്നതോടെ, ഭൂനയ-
ത്തിൽ കാര്യമായ മാറ്റങ്ങൾ വരുമെ-
ന്നാണു അമ്പിളിക്കുട്ടി പറഞ്ഞത്...!'
'അഞ്ചേക്കറുവെച്ചു തരം തിരിച്ചു വിൽ-
ക്കുന്നതിനോടു എന്താ അഭിപ്രായം..?'
'വാങ്ങുവാൻ ആളേ കിട്ടേണ്ടേ..?'
'കിട്ടണം..; കച്ചവടവും നടക്കണം..!'
'തലമുറകൾ കൈമാറിവന്ന പറമ്പും,
മറ്റും.., ഒരു രാത്രി വെളുക്കുംമുംമ്പേ..,
വിറ്റുമാറാവുന്നകാര്യമാണോ സ്വാമീ...?'
'ചിറ്റമ്മേം ചേച്ചീം..., അഛന്റെ പുതിയ
വീട്ടിലേക്കു താമസം മാറ്റുന്നു. ഇഷ്ടം-
പോലെ മുറികൾ ഒഴിവുണ്ടല്ലോ.; ഇല്ലേ.?'
'ഒരുകാര്യം, അമ്മാവൻ പറഞ്ഞോട്ടേ.?'
'അറിഞ്ഞും, അറിയാതെയുമായി...
ചെളിക്കുഴി മുതൽ നീണ്ടുകിടക്കുന്ന,
നമ്മുടെ അഛനപ്പൂപ്പന്മാരുടെ ശ്രൃംഖല
കണ്ടെത്തി, എല്ലാവർക്കും തുല്യമായി
വീതിച്ചു കൊടുത്തേക്കാം..'
'കിട്ടിയപാടേ, പുറംപാർട്ടിക്കു വിറ്റാലോ?'
അമ്മാതിരി കുത്സിത പ്രവർത്തികൾ
തടയുവാൻ ഒരു 'മർമ്മാണി-ഒറ്റമൂലി' പ്രയോഗമുണ്ട്..'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.