തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി മദ്യപന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍. ഇനി മുതല്‍ രാവിലെ പത്ത് മുതല്‍ അര്‍ധരാത്രി 12 വരെയായിരിക്കും എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ പുതിയ സമയക്രമം നിലവില്‍ വരും.
നിലവില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായിരുന്നു രാവിലെ പത്ത് മുതല്‍ രാത്രി 12 വരെ പ്രവൃത്തി സമയം. ബാറുടമകളുടെ ആവശ്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രം രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെ അനുമതി നല്‍കുമ്പോള്‍ മറ്റു ബാറുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയും ബാറുടമകള്‍ ഉന്നയിച്ചിരുന്നു.
ബാറുകളില്‍ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടുതല്‍ വേണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇത് രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ നീട്ടി നല്‍കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.