ടെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ വാഗ്ദാനം ഇറാന്‍ തള്ളിക്കളഞ്ഞു.
അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങള്‍ മാത്രമാണെന്നും ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. പാകിസ്ഥാന്റെ ചര്‍ച്ചാ വേദികള്‍ അവരുടെ മാത്രം വിഷയമാണെന്നും ഇറാന്‍ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു.
യുദ്ധ വിരാമത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാറ് ദര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇസ്ലാമാബാദില്‍ നടന്ന ദീര്‍ഘ സമയത്തെ ചര്‍ച്ചയ്ക്ക് പിന്നാലെ ആയിരുന്നു ഇത്.
ഇറാന്‍ സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാരുമായി പലവട്ടം ഫോണില്‍ താനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സംസാരിച്ചതായും ദര്‍ അവകാശപ്പെട്ടിരുന്നു. മാത്രമല്ല, അമേരിക്കന്‍ ഭരണകൂടവുമായും സജീവചര്‍ച്ചകള്‍ നടത്തിയതായി ദര്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം ഞായറാഴ്ച ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയില്‍ ഇറാന്റെയോ ഇസ്രയേലിന്റെയോ അമേരിക്കയുടെയോ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.