കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പെടെയുള്ളവയില്‍ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായാണ് ഹണി എം.വര്‍ഗീസിനെ നിയമിച്ചിരിക്കുന്നത്.
ഹണി എം.വര്‍ഗീസിനു പകരം ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണനെ എറണാകുളത്തും ഇതേ പദവിയില്‍ നിയമിച്ചു. തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്. ശശികുമാറിനെ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയില്‍ ഹണി എം. വര്‍ഗീസിന്റെ പേരുണ്ടായിരുന്നെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അന്ന് സ്ഥലം മാറ്റം മരവിപ്പിക്കുകയായിരുന്നു. കേസിന്റെ വിധി പ്രസ്താവം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം പ്രാബല്യത്തിലാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.