ഇസ്ലമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച പുതിയ സഖ്യരൂപീകരണ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാന്‍.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന 'ഹെക്സാഗണ്‍ ഓഫ് അലയന്‍സ്' മുസ്ലീം ഉമ്മത്തിനെ വിഭജിക്കാനുള്ള നീക്കമാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇന്ത്യ, ഗ്രീസ്, സൈപ്രസ്, കൂടാതെ ചില അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയും ഈ സഖ്യത്തിന്റെ ഭാഗമാകുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഇറാന്‍ നേതൃത്വം നല്‍കുന്ന റാഡിക്കല്‍ ഷിയാ അച്ചുതണ്ടിനെയും ഐഎസുമായി ബന്ധപ്പെട്ട റാഡിക്കല്‍ സുന്നി അച്ചുതണ്ടിനെയും പ്രതിരോധിക്കുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു. ഒരേ ലക്ഷ്യങ്ങളും വെല്ലുവിളികളും നേരിടുന്ന രാജ്യങ്ങളെ ഒന്നിപ്പിക്കാനാണ് ഈ നീക്കമെന്നും അദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയിലും പരിസരത്തുമായി ഒരു സഖ്യ സംവിധാനം രൂപീകരിക്കാനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. നെതന്യാഹുവിന്റെ നീക്കത്തിനെതിരെ പാകിസ്ഥാന്‍ സെനറ്റ് ഐകകണ്ഠേന പ്രമേയം പാസാക്കി.
ഇസ്രയേലിന്റെ ഈ പദ്ധതി ഒരു മുസ്ലീം വിരുദ്ധ സഖ്യം ആണെന്നാണ് പ്രമേയത്തില്‍ ആരോപിക്കുന്നത്. ഭരണകക്ഷിയായ പകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗം പല്വാഷ മുഹമ്മദ് സായ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. അതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി ഇന്ന് ഇസ്രയേലിലെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.