വിശുദ്ധ കാർലോ അക്യുട്ടിസിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങൾ 18 ഇന്ത്യൻ ഭാഷകളിലേക്ക്; ഏഷ്യൻ വിവർത്തനത്തിന് നേതൃത്വം നൽകി മലയാളി വൈദികൻ

വിശുദ്ധ കാർലോ അക്യുട്ടിസിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങൾ 18 ഇന്ത്യൻ ഭാഷകളിലേക്ക്; ഏഷ്യൻ വിവർത്തനത്തിന് നേതൃത്വം നൽകി മലയാളി വൈദികൻ

കൊച്ചി: കമ്പ്യൂട്ടർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസ് ഡിജിറ്റലായി സമാഹരിച്ച ലോകപ്രശസ്തമായ ദിവ്യകാരുണ്യ അത്ഭുതങ്ങളും മരിയൻ ദർശനങ്ങളും 18 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നു. വിശുദ്ധന്റെ മാതാവ് അന്റോണിയ സൽസാനോയുടെ നേരിട്ടുള്ള മാർഗനിർദേശത്തോടെ കാർലോ അക്യുട്ടിസ് ഫൗണ്ടേഷൻ ഇന്ത്യയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

മലയാളി വൈദികനായ ഫാ. എഫ്രേം കുന്നപ്പള്ളി നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ 2026 ഡിസംബർ അവസാനത്തോടെ വിവർത്തന ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏഷ്യൻ ഭാഷകളിലെ വിവർത്തനങ്ങളുടെ ഔദ്യോഗിക ചുമതല കാർലോ അക്യുട്ടിസ് ഫൗണ്ടേഷൻ ഇന്ത്യയ്ക്കാണ് നൽകിയിരിക്കുന്നത്.

ഹിന്ദി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഗുജറാത്തി, ഉറുദു, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, ആസാമീസ്, മൈഥിലി, കശ്മീരി, കൊങ്കണി, മണിപ്പൂരി, സിന്ധി, നേപ്പാളി എന്നീ ഭാഷകളില്‍ പ്രദര്‍ശനം ലഭ്യമാകും. വിശ്വാസികള്‍ക്ക് അവരുടെ മാതൃഭാഷകളില്‍ പ്രദര്‍ശനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

വിശ്വാസികൾക്ക് അവരുടെ മാതൃഭാഷയിൽ തന്നെ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് അറിയാനുള്ള അവസരം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തിലുള്ള വിശ്വാസം ആഴപ്പെടുത്താൻ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്ന കാർലോയുടെ ദർശനമാണ് തങ്ങൾ പിന്തുടരുന്നതെന്ന് ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു.

വിവർത്തനത്തോടൊപ്പം തന്നെ വിശുദ്ധന്റെ ജീവചരിത്രം, വെബ്സൈറ്റ്, പ്രാർത്ഥനകൾ, പ്രദർശന പാനലുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഫൗണ്ടേഷൻ വികസിപ്പിക്കുന്നുണ്ട്. 2027 ഓടെ ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും ഈ പ്രദർശനം ലഭ്യമാക്കാനാണ് ആഗോളതലത്തിൽ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.