ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐ.ബി.എം, എന്‍വിഡിയ, ഒറാക്കിള്‍, പലന്തിര്‍ എന്നീ കമ്പനികളുടെ പേരുകള്‍ പട്ടികയിലുണ്ട്.
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സു (ഐആര്‍ജിസി) മായി ബന്ധമുള്ള ഖതം അല്‍-അന്‍ബിയയുടെ വക്താവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലകളിലെ ജനങ്ങള്‍ ബാങ്കുകളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈനിക നീക്കങ്ങള്‍ക്ക് സഹായം നല്‍കുന്ന ഇസ്രയേല്‍ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളുടെയും പശ്ചിമേഷ്യയിലെ അവരുടെ ഓഫിസുകളുടെയും പേരുകള്‍ ഇറാനിലെ തസ്‌നീം ന്യൂസ് ഏജന്‍സി പുറത്തു വിട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
'ഇറാന്റെ പുതിയ ലക്ഷ്യങ്ങള്‍' എന്ന പേരിലാണ് പട്ടിക പുറത്തു വിട്ടത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, പലന്തിര്‍, ഐ.ബി.എം, എന്‍വിഡിയ, ഒറാക്കിള്‍ എന്നീ കമ്പനികളുടെ പേരുകള്‍ പട്ടികയിലുണ്ട്. ഈ കമ്പനികളുടെ ഓഫിസുകള്‍ ഇസ്രയേലിലെ പല നഗരങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.
ഗൂഗിളിനും മൈക്രോസോഫ്റ്റിനും മിഡില്‍ ഈസ്റ്റില്‍ ഒന്നിലധികം ഓഫിസുകളുണ്ട്. ഗൂഗിളിന്റെ മിഡില്‍ ഈസ്റ്റ് ആസ്ഥാനം ദുബൈയിലും മൈക്രോസോഫ്റ്റിന്റേത് യു.എ.ഇയിലുമാണ്. ഇരുവര്‍ക്കും ഇസ്രയേലിലും ഓഫിസുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.