കേരളത്തിൽ ഏപ്രിൽ ഒമ്പതിന് തിരഞ്ഞെടുപ്പ്; മെയ് നാലിന് വോട്ടെണ്ണൽ

കേരളത്തിൽ ഏപ്രിൽ ഒമ്പതിന് തിരഞ്ഞെടുപ്പ്; മെയ് നാലിന് വോട്ടെണ്ണൽ

ന്യൂഡൽഹി: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടെണ്ണൽ മെയ് നാലിന് നടക്കും.

കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 4.24 ലക്ഷം പേരാണ് പുതിയതായി വോട്ടർ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ആകെ 17.4 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത്. മുതിർന്ന പൗരന്മാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തും.

824 നിയമസഭ മണ്ഡങ്ങളിൽ 2.19 ലക്ഷം ബൂത്തുകളും 25 ലക്ഷം ഉദ്യോഗസ്ഥരും ഉണ്ടാകും. പോളിങ് ബൂത്തുകളിൽ കുടിവെള്ളം, വിൽ ചെയർ, ഹെൽപ്പ് ഡസ്ക്, മൊബൈൽ ഫോൺ വെക്കാൻ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന് ഗ്യാനേഷ് കുമാർ അറിയിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശേരി, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ തിയതിയും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പശ്ചിമ ബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.